ഇടുക്കി: പ്രകാശ് -കരിക്കിൻമേട്-ചിറ്റടിക്കവല ഉപ്പുതോട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകാരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് മുഖേന സംസ്ഥാന സർക്കാരിൽ നിന്നും ബിഎം ബിസി നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിനായി 8 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. റോഷി അഗസ്റ്റിൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻഞ്ചിനിയർ വി പി ജാഫർഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് മെമ്പർ സി വി വർഗീസ് ,ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ തുങ്ങിയവർ പങ്കെടുത്തു.