തൊടുപുഴ: മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കർഷകരെയും സാധാരണക്കാരേയും ദ്രോഹിക്കുന്ന ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നാളെ ജില്ലയിലെ മുഴുവൻ വാർഡുകളിലും സത്യാഗ്രഹം അനുഷ്ഠിക്കും.
ഇടുക്കിയിലെ ഭൂപ്രശനങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതു വരെ സമരവുമായി മന്നോട്ടു പോകുമെന്നും യു ഡി.എഫ്. ജില്ലാ ഏകോപന സമതി തീരുമാനിച്ചു. ഓൺ ലൈൻ സൂം മീറ്റിംഗിൽ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റോയി കെ പൗലോസ് , ഇ എം ആഗസ്തി ,ടി എം സലിം , എം എസ് മുഹമ്മദ് , ജോസഫ് ജോൺ , എം ജെ ജേക്കബ്ബ് , കെ സുരേഷ് ബാബു , കെ എസ് സിറിയക്ക് , എം എസ് ഷാജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .