തൊടുപുഴ: കുറെ കാലങ്ങളായി 50 ന്റെയും 100 ന്റെയും മുദ്രപ്പത്രങ്ങൾ ജില്ലയിൽ ലഭിക്കുന്നില്ല. തൊട്ടടുത്ത പ്രദേശങ്ങളായ മൂവാറ്റുപുഴയിലും മൂലമറ്റത്തും ഇത് ധാരാളമായി ലഭിക്കുന്നുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്ന ഈ ഘട്ടത്തിൽമുദ്രപ്പത്ര വിതരണത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ആവശ്യപ്പെട്ടു.