ഇടുക്കി: പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്കു ഓൺലൈൻ പഠന സഹായത്തിനായി ലാപ്‌ടോപ്പ് വാങ്ങാൻ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വായ്പ അനുവദിക്കും. സ്‌കൂൾ തലം മുതൽ ബിരുദവിദ്യാർഥികൾക്കു വായ്പ ലഭിക്കും.
കൂടിയ ശേഷിയുള്ള ലാപ്‌ടോപ്പ് വേണ്ടിവരുന്ന പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥികൾക്ക് പരമാവധി ഒരുലക്ഷം രൂപവരെയും മറ്റ് കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപയും ആറു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്‌ടോപ്പിന്റെ സ്‌പെസിഫിക്കേഷൻ, ഇൻവോയ്‌സ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
വായ്പാ തുക ഇൻവോയ്‌സിനെതിരേ തേഡ് പാർട്ടിയായി അനുവദിക്കും. 18 വയസ് പൂർത്തിയായ വിദ്യാർഥികൾക്കോ 55 വയസ് കവിയാത്ത രക്ഷാകർത്താക്കൾക്കോ (സഹോദരങ്ങൾ ഉൾപ്പെടെ) അപേക്ഷിക്കാം. മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ വേണം. അപേക്ഷാ ഫോറം കോർപറേഷന്റെ പൈനാവിലുള്ള ജില്ലാ ഓഫീസിൽ നിന്നു രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ 30 രൂപ നിരക്കിൽ ലഭിക്കും. ഫോൺ: 04862 232363, 232364