കൺട്രോൾ റൂം ആരംഭിച്ചു
ഇടുക്കി: ഓണത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ ഉത്പ്പാദനവും വിപണനവും കർശനമായി നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തലം മുതലുള്ള സ്‌ക്വാഡ് പ്രവർത്തനം ശക്തമാക്കാനും ഓൺലൈൻ ഗൂഗിൾ യോഗം സംഘടിപ്പാക്കാനും ജില്ലാ കലക്ടർ എച്ച് ദിനേശൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി.ഓണത്തിനുമുന്നോടിയായ ചേർന്ന ജില്ലാ തല ജനകീയ സമിതി യോഗത്തിലാണ് കലക്ടർ നിർദ്ദേശിച്ചത്.
ജില്ലാതല കൺട്രോൾ റൂം 18004253415 , ഹോട്ട്‌ലൈൻ 155358, അസി. എക്‌സൈസ് കമ്മിഷണർ ഇടുക്കി 04862 232469, 9496002866. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ തൊടുപുഴ 04862 222493,9447178058
2019 ഡിസംബർ 23 മുതൽ ആഗസ്റ്റ് 18 വരെ ജില്ലയിൽ എക്‌സൈസ് 5021 റെയ്ഡ് നടത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി പ്രദീപ് യോഗത്തിൽ അറിയിച്ചു.