തൊടുപുഴ: അനധികൃത നിർമ്മാണത്തിനും കൈയ്യേറ്റത്തിനും എതിരായി നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ ചിന്നക്കനാൽ പഞ്ചായത്തിൽ അതിക്രമിച്ച് കയറി ഓഫീസ് അടിച്ചുതകർക്കുകയും ജിവനക്കാരെ മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും സംഘടിപ്പിച്ചു. തൊടുപുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ തൊടുപുഴ മേഖലാ സെക്രട്ടറി ഡി.കെ. സജിമോൻ, റ്റിന്റോ സണ്ണി, ബിജു ചന്ദ്രൻ, അനീഷ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഇടുക്കി കളക്ട്രേറ്റിൽ നടന്ന പ്രതിഷേധ ധർണ്ണ മേഖലാ പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പീരുമേട് നടന്ന ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. ബീനാമോൾ ഉദ്ഘാടനം ചെയ്തു.