തൊടുപുഴ: എം. ജി യൂണിവേഴ്‌സിറ്റി ബിരുദപരീക്ഷയിൽ പതിനാലു റാങ്കുകളും ഉന്നത വിജയവും കരസ്ഥമാക്കി തൊടുപുഴ ന്യൂമാൻകോളേജ്‌ നേട്ടത്തിന്റെ പട്ടികയിൽ. ബോട്ടണി വിഭാഗത്തിൽ ആദ്യത്തെ അഞ്ചു റാങ്കുകളും കരസ്ഥമാക്കിയത് ന്യൂമാൻ വിദ്യാർത്ഥികളായ മോൻസിമോൾ ഐസക്, സാന്ദ്ര സുഗതൻ, അനീനജോസഫ്, ഷാമില കെ എസ്,റോസ്‌മേരിജോസ് എന്നിവരാണ്. അതേ ഡിപ്പാർട്ടുമെന്റിലെ അനുഷ ജെസിജോസഫ് എട്ടാം റാങ്ക് കരസ്ഥാമാക്കി. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലെ നിയോൾ ഗ്രേയ്‌സൺ മൂന്നാം റാങ്കും വിഷ്ണുജ ആറാം റാങ്കും കരസ്ഥമാക്കിയപ്പോൾ മലയാള വിഭാഗത്തിലെ അഞ്ജന ഷാജിയും ബി.കോംകോ- ഓപ്പറേഷനിലെ ചഞ്ചൽജോയിയും ഏഴാം റാങ്ക് സ്വന്തമാക്കി. മലയാള വിഭാഗത്തിലെ ഇ.എസ് ഐശ്വര്യ ലക്ഷ്മിയും സുവോളജി വിഭാഗത്തിലെ അനീസാ പി സുലൈമാനും ചരിത്ര വിഭാഗത്തിലെ ക്രിസ്റ്റീന മേരിജോർജും ബി.കോംകോ- ഓപ്പറേഷനിലെ അജ്മി എം. ഐ യും ഒൻപതാം റാങ്കുകളും കരസ്ഥമാക്കി. . റാങ്കുജേതാക്കളെ കോളേജ് മാനേജർ മോൺ.ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ , ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ.പോൾ നെടുംപുറം, പ്രിൻസിപ്പൽ ഡോ.തോംസൺജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ . ഫാ.പോൾ കാരക്കൊമ്പിൽ പി.റ്റി.എ വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ നായർ എന്നിവർ അഭിനന്ദിച്ചു.