amala

കഞ്ഞിക്കുഴി: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ റാങ്ക്‌ജേതാക്കളായ കഞ്ഞിക്കുഴി എസ് എൻ ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും അനുമോദനയോഗവും ഓൺലൈനായി നടത്തി. 2015 17 അക്കാദമിക വർഷം കഞ്ഞിക്കുഴി എസ് എൻ ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന അമലാ ബാബു ( മാത്‌സ് മോഡൽ വൺ ,ഫസ്റ്റ് റാങ്ക് അൽഫോൻസാ കോളേജ് പാല) അങ്കിത രാജ് (ഇംഗ്ളീഷ് മൂന്നാം റാങ്ക് അക്യുന കോളേജ് എഡ്യൂക്കേഷൻ) , മാളവിക റെജി ( ഫിസിക്സ് മോഡൽ 2, ആറാം റാങ്ക് പാവനാത്മാ കോളേജ് മുരിക്കശേരി), അഞ്ജന ഷാജി( മലയാളം ഏഴാം റാങ്ക് ന്യൂമാൻ കോളേജ് തൊടുപുഴ ) എന്നിവരാണ് മികച്ച വിജയം കൈവരിച്ചത്. എസ് എൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽഎൻ എം ജിജിമോൾസ്വാഗതമാശംസിച്ചു. എസ്എൻഡിപിയോഗം തൊടുപുഴ യൂണിയൻ കൺവീനർ വി .ജയേഷ് , യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജികല്ലാറയിൽ, പി ടി എ പ്രസിഡന്റ് സനോജ്, കഞ്ഞിക്കുഴി എസ്എൻ ഡിപി ശാഖാ പ്രസിഡന്റ് ശിവദാസ് ,സെക്രട്ടറി വിജയൻ എസ് എൻ വി എച്ച് എസ് എസ് പ്രിൻസിപ്പൽ ബൈജു എം ബി, എസ് എൻ എച്ച് എസ് ഹെഡ്മാസ്റ്റർ ലതാഭായി, എം പി ടി എ പ്രസിഡന്റ് ജാസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.