തൊടുപുഴ : സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ ഓഫീസിന് തീയിടുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി.തെളിവുകളും തൊണ്ടിയും നശിപ്പിച്ചു കൊണ്ട് സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷപെടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളാണ് ഇപ്പോൾ വെളിവായിരിക്കുന്നത് എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് പറഞ്ഞു.ഇ.എം ആഗസ്തി , ഡി.സി.സി പ്രെസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ.ജോസി ജേക്കബ്,ടി.കെ നവാസ്,തോമസ് രാജൻ,ജിയോ മാത്യു , ജാഫർഖാൻ മുഹമ്മദ്,എൻ.ഐ ബെന്നി ,മനോജ് മുരളി, വി.ഇ താജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.