ചെറുതോണി: ഉത്സവ ബത്തയും മുൻകൂർ ശമ്പളവും ആദ്യമായി അനുവദിച്ച ആഹ്‌ളാദത്തിൽ സഹകരണ വകുപ്പിലെ താല്ക്കാലിക ജീവനക്കാർ. സെക്യൂരിറ്റി ജീവനക്കാർ, കളക്ഷൻ ഏജന്റ്മാർ എന്നിവരുൾപ്പെടുന്ന എല്ലാ താല്ക്കാലിക ജീവനക്കാർക്കും അയ്യായിരം രൂപ പ്രത്യേക ഉത്സവബത്തയായി അനുവദിച്ചു..ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് ആരംഭിച്ച കേരള ബാങ്കുകളിലെ താല്ക്കാലിക ജീവനക്കാർക്ക് ആറായിരം രൂപ മുൻകൂർ ശമ്പളമായി അനുവദിച്ച് കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ ഉത്തരവിറക്കി. ഈ തുക സെപ്തംബർ മാസം മുതൽ പത്ത് തുല്യത വണകളായി തിരികെ അടച്ച് തീർക്കണം