ചെറുതോണി: പട്ടയഭൂമിയുടെ ഭൂവിനിയോഗത്തെ സംബന്ധിച്ചു നിലവിലുണ്ടായിന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് 1964 ലെ ഭൂപതിവ് ചട്ടങ്ങളിലും 1993 ലെ പ്രത്യേക ചട്ടങ്ങളിലും മുൻകാല പ്രാബല്യത്തോടെ ഭേദഗതി കൊണ്ടുവന്ന് പ്രശ്‌നം ശാശ്വതമായി പരിഹരിന്നതിന് പകരം ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രം കടുത്ത നിരോധനം പ്രഖ്യാപിച്ച് ആഗസ്റ്റ് 20 ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് അങ്ങേയറ്റം പ്രതിഷേധാർഹമാണന്നും ഇത് ഉടനടി പിൻവലിണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതിയാവശ്യപ്പെട്ടു.
ഒരേ ചട്ടങ്ങൾക്ക് കീഴിൽ പട്ടയം ലഭിച്ചവരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റി നിർത്തി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിന്നത് വിവേചനമാണ്. ഇത് അംഗീകരിക്കാനാവില്ലന്നും ഭാരവാഹികൾ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളെ വേർതിരിച്ച് ദ്രോഹിക്കുന്നത് അംഗീകരിാനാവില്ലെന്ന് സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരൽ, രക്ഷാധികാരികളായ ആർ മണിക്കുട്ടൻ, സികെ.മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, സെക്രട്ടറി ജോസഫ് ഴിപ്പിള്ളിൽ എന്നിവർ പറഞ്ഞു.