bjp
ബിജെപി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

തൊടുപുഴ: സ്വർണ്ണക്കള്ളടത്ത് സുപ്രധാന ഫയലുകൾ സൂക്ഷിക്കുന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗം കത്തിച്ചതിനും സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് ബിജെപി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകുളത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ്.അജി ഉദ്ഘാടനം ചെയ്തു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷത വഹിച്ചു.