algms

കുടയത്തൂർ: ഇന്റഗ്രേറ്റഡ് ലോക്കലൈസ്ഡ് ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) സമഗ്ര സോഫ്റ്റ് വെയർ സംവിധാനം കുടയത്തൂർ പഞ്ചായത്തിൽ നിലവിൽ വന്നു. സേവനങ്ങൾ നൽകുന്നതിൽ കൂടുതൽ സുതാര്യതയും കൃത്യതയും സമയക്ലിപ്തതയും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാന ഇൻഫർമേഷൻ കേരളമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 154 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജനനമരണവിവാഹ രജിസ്‌ട്രേഷൻ, ലൈസൻസ്, കെട്ടിട നിർമ്മാണ അപേക്ഷകൾ, വിവിധ സർട്ടിഫിക്കറ്റുകൾ, ബിൽഡിംഗ് ടാക്‌സ് തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനത്തിന് പഞ്ചായത്തിൽ നേരിട്ട് ഹാജരാകാതെ അപേക്ഷ സമർപ്പിക്കാവുന്നതും സേവനങ്ങൾ സമയബന്ധിതമായി ഓൺലൈനിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് എടുക്കാനും കഴിയും. അവധി ദിവസങ്ങളിലും പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നതും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വഴി അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
'സുതാര്യവും ജനോപകാരപ്രദമായതുമായ സേവനങ്ങൾക്കായിട്ടുള്ള പുതിയ പദ്ധതി പഞ്ചായത്തിന്റെ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ് '
പുഷ്പ വിജയൻ,
കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌