കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ഗൂഗിൾ ഫോം വഴി നടത്തിയ ആദ്യഘട്ട മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഏഴുവീതം വിദ്യാർഥികൾ ഫൈനൽ മത്സരത്തിന് അർഹരായി. ഗൂഗിൾ മീറ്റ് വഴി നടത്തിയ ഓൺലൈൻ തത്സമയ ഫൈനൽ മത്സരത്തിൽ കീർത്തന ബൈജു (ഹൈസ്‌കൂൾ വിഭാഗം), അയ്ൻ മരിയ അനീഷ് (യു.പി വിഭാഗം) എന്നിവർ ചാമ്പ്യൻമാരായി. ഹെഡ്മാസ്റ്റർ സജി മാത്യു, സ്‌കൂൾ ഐറ്റി കോഓർഡിനേറ്റർ ജോ മാത്യു, സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി റ്റീന ജോസ്, സാമൂഹ്യശാസ്ത്ര അദ്ധ്യാപകരായ ജോളി മുരിങ്ങമറ്റം, ബിജു ജോസഫ്, ഷീജ പി. ജോൺ എന്നിവർ നേതൃത്വം നൽകി.