തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഈ വർഷം നടപ്പിലാക്കുന്ന ഓണ സമൃദ്ധിവിപണികൾ ഇളംദേശം ബ്ലോക്കിലെ ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, കുടയത്തൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം കൃഷിഭവനുകളുടെ നേതൃത്വത്തിൽ 11 സ്ഥലത്തായി ഇന്ന് ആരംഭിക്കും. കർഷകരുടെ ഉത്പന്നങ്ങൾ ന്യായ വിലയ്ക്ക് സംഭരിച്ച് ഉപഭോക്താക്കൾക്ക് ആദായ വിലയ്ക്ക് ലഭ്യമാക്കുന്ന ഈ വിപണികൾ കൊവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം 30വരെ പ്രവർത്തിക്കുമെന്ന് കൃഷി അസി. ഡയറക്ടർ അറിയിച്ചു.