തൊടുപുഴ. കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന രണ്ട് കോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയുടെ തൊടുപുഴ സബ് ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ നടത്തി. ഗുരുസ്പർശം ഒന്നാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ടെലിവിഷൻ നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. രണ്ടാഘട്ടമായി ബാഗ്, നോട്ടുബുക്കുകൾ, കുട , ഇൻസ്ട്രമെന്റ് ബോക്‌സ് എന്നിവയാണ് വിതരണം ചെയ്തത്. പരിപാടിയുടെ സബ് ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ നിർവഹിച്ചു. സബ്ജില്ലാ പ്രസിഡന്റ് പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ നേതാക്കളായ പി.എം. നാസർ, ഷിന്റോ ജോർജ്, അനീഷ് ജോർജ്, ഹെഡ്മിസ്ട്രസ് പി. സുഷമ, പി.ടി. എ പ്രസിഡന്റ് എ.ജി. സുകുമാരൻ, ഉദയ ലൈബ്രറി പ്രസിഡന്റ് സോമരാജൻ എന്നിവർ പ്രസംഗിച്ചു.