ചെറുതോണി:യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.
സ്വർണകള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനമാണ് യു ഡി എഫ് വാഴത്തോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്നത്. മണ്ഡലം ചെയർമാൻ റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി
എം.ഡി. അർജുനൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.ജലാലുദീൻ, ആലീസ് ജോസ്, മുജീബ് റഹ്മാൻ, സൈമൻ പുത്തൻപുര, മനാഫ് പരീത്, അജിത് വട്ടപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.