തൊടുപുഴ.കൊവിഡ് ദുരിതാശ്വാസമായി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത അയ്യായിരം രൂപ പ്രവാസികൾക്ക് അനുവദിക്കാത്തതിൽ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. .സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്.മുഹമ്മദ് നിർവ്വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ച, കെ.എം.മുഹമ്മദ് ഷെഫീഖ്, ഇസ്മയിൽ തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .