തൊടുപുഴ: സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഉടുമ്പൻചോല നിയോജകമണ്ഡലംതല ഉദ്ഘാടനം നെടുങ്കണ്ടത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന പൊതുഭരണ വകുപ്പിലാണ് തീപിടുത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അടുത്തകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ചതാണ് പ്രോട്ടോകോൾ വിഭാഗം. അതുകൊണ്ട് തന്നെ തീപിടിത്തവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കല്ലാർ പറഞ്ഞു. ഇ.കെ. വാസു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ശ്രീമന്ദിരം ശശി, എം.എൻ. ഗോപി, പി.എസ്. യൂനുസ്, സേനാപതി വേണു, സി.എസ്. യശോധരൻ, മുകേഷ് മോഹൻ, രാജു എടത്വ, ജോജി ഇടപ്പള്ളിക്കന്നേൽ, ജോയ് ഉലഹന്നാൻ, എസ്. ജ്ഞാനസുന്ദരൻ, എം.എസ്. ഷാജി തുടങ്ങിയർ പങ്കെടുത്തു.