മറയൂർ : പാമ്പാറിന് സമീപം സ്വകാര്യ ഭൂമിയിൽ നിന്നും ഏഴ് ചന്ദനമരങ്ങൾ മോഷണം പോയി. ഏഴ് മരങ്ങളുടെയും കാതലുള്ള ഭാഗം പൂർണമായും വെട്ടിക്കടത്തുകയായിരുന്നു. അമ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ചന്ദനമാണ് നഷ്ടമായത്. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ചന്ദ മോഷണം സജ്ജിവമായിരിക്കുകയാണ്. രണ്ട് മാസം മുമ്പ് മോഷണം നടന്നിരിക്കാമെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുന്നതായി മറയൂർ റെയ്ഞ്ച് ഓഫിസർ അരുൺ മഹാരാജ പറഞ്ഞു.