തൊടുപുഴ: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. വെങ്ങല്ലൂർ പ്ലാവിൻചുവട് ചെങ്ങനാൽ സലിമാ(58)ണ് മരിച്ചത് . ചൊവ്വാഴ്ച രാത്രി 11 .30 ഓടെ വെങ്ങല്ലൂർ പള്ളിക്കുറ്റിക്ക് മുന്നിൽവെച്ചായിരുന്നു അപകടം. സൈക്കിളിൽ വെങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സലീമിെന്റ പിന്നിൽ ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സലിം സൈക്കിളിൽ നിന്ന് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ് കിടന്ന സലിമിനെ ഇതു വഴിയെത്തിയവർ തൊടുപുഴയിലെയും തുടർന്ന് മുതലക്കോടത്തെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തതതായി തൊടുപുഴ പൊലീസ് അറിയിച്ചു. ഭാര്യ: ആരിഫ .മക്കൾ: സബീന, തനൂജ , ബീമ .മരുമക്കൾ: സജീവ്, അജിംസ്, റംഷാദ്