തൊടുപുഴ: സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ദിവസ വേതനക്കാരായും പായ്ക്കിംങ്ജീവനക്കാരായും ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് ബോണസ്
നൽകണമെന്ന് ആവശ്യപ്പെട്ട് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എഐറ്റിയുസി)ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിക്ക് നിവേദനം നൽകി. മന്ത്രി അടിയന്തരമായിഇടപ്പെട്ട് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള മിനിമം ബോണസായ 7000 രൂപഓണത്തിനു മുൻപായി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറികെ സലിംകുമാർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.സപ്ലൈക്കോ മാനേജുമെന്റ് ട്രേഡ് യൂണിയൻ നേതാക്കളുമായി ബോണസ് ചർച്ചനടത്തുകയും തൊഴിലാളി പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വംപരിഗണിക്കുമെന്ന് യോഗത്തിൽ ഉറപ്പും നൽകിയിരുന്നു. പിന്നീട് ഏതാനുംമണിക്കൂറിനുള്ളിൽ തന്നെ ബോണസ് സമ്പ്രദായം അട്ടിമറിച്ചു കൊണ്ട് ചർച്ചയിൽപോലും പറയാത്ത ഫെസ്റ്റിവൽ അലവൻസ് എന്ന പേരിൽ മുൻകാലങ്ങളിൽ നൽകിവന്നിരുന്ന ബോണസിൽ താഴെയുള്ള തുക പ്രഖ്യാപിച്ചു കൊണ്ട് സർക്കുലർപുറപ്പെടുവിക്കുകയായിരുന്നു.