ചെറുതോണി: പൈനാവിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ സ്‌പോട്‌സ് കൗൺസിൽ ഓഫീസ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്ത് ഒരു സ്റ്റേഡിയം അത്യന്താപേക്ഷിതമാണ്. അതിനുള്ള ശ്രമം ആരംഭിക്കണമെന്നും മന്ത്രിയെന്ന നിലക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്നും അദേഹം പറഞ്ഞു.
പൈനാവ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, സ്‌പോട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി ബി. ഗോപകുമാരൻ നായർ, സ്‌പോട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, ജില്ലാ സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ്ജ് എൽ. മായാദേവി, ജില്ലാ സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. സുകുമാരൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പ്രഭാ തങ്കച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.