കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മാതാപിതാക്കൾക്കായി വെബിനാർ നടത്തി. രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലാസുതല ഓൺലൈൻ രക്ഷാകർതൃ യോഗത്തിനോടനുബന്ധിച്ചാണ് വെബിനാർ നടത്തിയത്. പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ മലയാളം അദ്ധ്യാപിക സിസ്റ്റർ മെറിൻ ജോസ് സെമിനാർ നയിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ ആൻസി ജോൺ നേതൃത്വം നൽകി.