തൊടുപുഴ : സി.ജെ.എം കോടതിക്ക് കീഴിലുള്ള കോടതികളിൽ സ്ഥാപിച്ചിട്ടുള്ള തോഷിബ ഇ സ്റ്റുഡിയോ 2809 എ മോഡൽ ഫോട്ടോകോപ്പിയർ അംഗീകൃത ഡീലർമാരിൽ നിന്നും കോപ്പി നിരക്കിൽ വ്യവസ്ഥകൾക്ക് അനുസൃതമായി ടെൻണ്ടർ ക്ഷണിച്ചു. കരാറിന്റെ കാലാവധി ഒരു വർഷ വാറന്റി തീരുന്ന തിയതി മുതൽ ആറ് വർഷം ആയിരിക്കും. ടെണ്ടർ ഫോറവും മറ്റ് അനുബന്ധരേഖകളും ഒക്‌ടോബർ ഒന്നുവരെ വിതരണം ചെയ്യും. പൂരിപ്പിച്ച ദർഘാസുകൾ ഒക്‌ടോബർ ആറിന് വൈകിട്ട് മൂന്ന് വരെ സ്വീകരിച്ച് അന്നേ ദിവസം നാലിന് തുറക്കുകയും ചെയ്യും. ദർഘാസിനൊപ്പം 2.5 ശതമാനം നിരത ദ്രവ്യം സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ 04862 256015.