ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചന്റെ പേരിൽ പഞ്ചായത്തിനെതിരെയുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. കൃത്യമായ കണക്കുകളും ബില്ലുകളും ഹാജരാക്കാത്തതിനാലാണ് പണം നൽകാത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ എന്നിവർ പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൻ ഏറ്റെടുത്ത് നടത്തിയ ഏജൻസിക്ക് പഞ്ചായത്ത് ഭരണസമിതി പണം നൽകുന്നില്ലന്ന വ്യാപകമായ പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണന്നും നടത്തിപ്പുകാർ നൽകിയ കണക്കുകളും ബില്ലുകളും പരിശോധിച്ചപ്പോൾ ക്രമക്കേടുളളതായി കണ്ടെത്തിയതിനാലാണ് തുക നൽകാത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ പറഞ്ഞു.