ഇടുക്കി: ഓണം മുഹറം എന്നിവയോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണാർത്ഥം ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം ആരംഭിച്ചു. യഥാസമയം മുദ്രപതിക്കാത്ത അളവ്തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, തൂക്കത്തിലും അളവിലും കുറച്ച് വിൽപ്പന നടത്തുക, പരമാവധി വിൽപ്പന വില ഉൾപ്പെടെയുള്ള രേഖപ്പെടുത്തലുകൾ ഇല്ലാതെ പാക്കറ്റുകൾ വില്പ്പനയ്ക്കായി പ്രദർശിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, രേഖപ്പെടുത്തിയ വില തിരുത്തുക, മായ്ക്കുക, മറയ്ക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരമുള്ള രേഖപ്പെടുത്തലുകൾ പാക്കറ്റുകളിൽ ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8281698057 എന്ന നമ്പറിൽ പരാതി അറിയിക്കാം.