ചെറുതോണി: ഇടതുപക്ഷ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്മാൻ,​ ഡി.സി.സി മെമ്പർ സി.പി. സലിം, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ തോമസ്, ജെറിൻ ജോജോ എന്നിവർ പ്രസംഗിച്ചു.