തൊടുപുഴ: കൊ വിഡ് കാലഘട്ടം ആയതിനാൽ കച്ചവടം വളരെ കുറഞ്ഞിരിക്കുന്ന സമയത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തൊടുപുഴയിലെ കച്ചവട സ്ഥാപനങ്ങളിൽ അകാരണമായി ഉദ്യോഗസ്ഥ പീഡനം നടക്കുന്നതായി പരാതി. എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചും കടമെടുത്തും ബാങ്ക് പലിശയും എടുത്ത് വളരെ ബുദ്ധിമുട്ടി കച്ചവടം ചെയ്യുന്ന ഒരു സമൂഹത്തെ കുറച്ച് ഉദ്യോഗസ്ഥരുടെ സ്ഥിര പീഡനം മൂലം കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.. പോപ്പുലർ സ്റ്റോഴ്‌സ്എന്ന കടയിൽ അനാവശ്യമായി ഉദ്യോഗസ്ഥർ കയറുകയും കടയുടമയെ അനാവശ്യമായി വണ്ടിയിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും കസ്റ്റമഴ്‌സിന്റെയും തൊഴിലാളികളുടെയും മുമ്പിൽ വച്ച് വളരെമോശമായി പെരുമാറുകയും ചെയ്തു.യാതൊന്നും അവർക്ക് കടയിൽ നിന്ന് യാതൊരു വിധ ക്രമക്കേടും കണ്ടു പിടിക്കാനുംസാധിച്ചില്ല. കൈക്കൂലിക്ക് വേണ്ടി കയറിറങ്ങുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അതാത് വകുപ്പുകളിൽ രേഖാമൂലം പരാതിപെട്ടിട്ടുണ്ട്.കൂടാതെ ഇടുക്കി ജില്ലാ കളക്ടർക്കും എക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണർക്കുംപരാതി കൊടുക്കുകയും മേൽ നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പ് തരുകയും ചെയ്തു.
വ്യാപാരികൾക്കെതിരെ ഇനിയും ഉദ്യോഗസ്ഥ പീഡനമുണ്ടായാൽ വ്യാപാരി സമൂഹം ഇനിയും കൈയും കെട്ടി നോക്കി നിൽക്കില്ല എന്നും ഹർത്താൽ പോലുള്ള സമരപരിപാടിയുമായി മുന്നോട്ട് പോവുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ, മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി, അസോസിയേഷൻമുൻ പ്രസിഡന്റ്ഞ രമേഷ്, കമ്മിറ്റിയംഗം ഹരി അമ്പാടി, പോപ്പുലർ ഉടമ കണ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.