തൊടുപുഴ: കേരള ഷോപ്‌സ് ആന്റ്കൊമേഴ്‌സൽ എസ്റ്റാബ്ലിഷ് മെന്റെ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ജില്ലാതലത്തിൽ ഡിഗ്രി, പി.ജി. കോഴ്‌സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. ക്ഷേമനിധി ബോർഡ് മെബർ . ജി. ജയപാൽ സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസ്സിയേഷൻ ജില്ലാ പ്രസിഡന്റ് എം. എൻ. ബാബു , ബി. എം. എസ്. യൂണിയൻ മേഖല സെക്രട്ടറി കെ. എ. ഷിബുമോൻ , ജില്ലാ എക്‌സിക്യുട്ടീവ് ആഫീസർ രേണുകാദേവി എൻ. ഇ, മുൻ ജില്ലാ എക്‌സിക്യുട്ടീവ് ആഫീസർ നുസൈഫ എ. ഇ തുടങ്ങിയവർ സംസാരിച്ചു. ഡിഗ്രി വിഭാഗത്തിൽ ശീതൾ ഷാജി , അപർണ്ണ മാത്യു, പി. ജി. വിഭാഗത്തിൽ ഭവ്യ പ്രസാദ് എന്നിവർ സർട്ടിഫിക്കറ്റും കാഷ് അവാർഡും ഏറ്റുവാങ്ങി.