നെടുങ്കണ്ടം : കോവിഡിന്റെ പശ്ചാത്തലത്തിൽ ജനജീവിതം ദുസ്സഹമാകുമ്പോൾ സർക്കാർ കൊവിഡ് കാലത്തെ കൊള്ളയടിക്കാൻ മാത്രമുള്ള അവസരമായി കാണുകയാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുന്ന സാഹചര്യമെത്തിയപ്പോൾ സെക്രട്ടറിയേറ്റിന് തന്നെ തീയിടുന്ന സ്ഥിതിവരെയെത്തി. മരണ വീട്ടിലെ കൊള്ള സംഘം പോലെയാണ് മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിക്കുന്നതെന്നും കല്ലാർ പറഞ്ഞു. പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന വാർഡ്തല യുഡിഎഫ് ഉപവാസ സമരത്തിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലം തല ഉദ്ഘാടനം മുണ്ടിയെരുമയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം കൺവീനർ ഇ.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.എസ്.യശോധരൻ, പാമ്പാടുംപാറ
മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുധാകരൻ എന്നിവർ പങ്കെടുത്തു.