ഇടവെട്ടി :ഇടവെട്ടി തെക്കുംഭാഗം ,മലങ്കര കനാൽ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് കെ .പി .സി .സി .ന്യൂനപക്ഷ വകുപ്പ് ജില്ലാ വൈസ് ചെയർമാൻ പി .ജെ .തോമസ് ആവശ്യപ്പെട്ടു .ഇരുപതുവർഷം മുൻപ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്ത റോഡാണ് ഇടവെട്ടി തെക്കുംഭാഗം റോഡ് .അതിനുശേഷം പൊതുമരാമത്തു വകുപ്പ് ഒരു പണിയും നടത്തിയിട്ടില്ല .