ഇടുക്കി: കർഷകരുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രാദേശിക വിപണികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി എം.എം.മണി. കളക്ടേറ്റിൽ ചേർന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടു ചന്തകൾ ആരംഭിക്കുക, ബ്ലോക്ക്തലത്തിൽ തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുക, വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്ട് പദ്ധതി തുടങ്ങിയവയെ കുറിച്ചും യോഗം ചർച്ച ചെയ്തു. യോഗത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, ജില്ലാ കൃഷി ഓഫീസർ വി.റ്റി.സുലോചന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.ജി.എസ്. മധു, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എം എം ഷാഹുൽ ഹമീദ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ റ്റി.ജി.അജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.