വാഗമൺ: സ്വകാര്യ ചിട്ടി കമ്പനിയുടെ കളക്ഷൻ ഏജന്റിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാഗമണ്ണിൽ മുൻകരുതലിന്റെ ഭാഗമായി ഇരുപതോളം കടകൾ അടപ്പിച്ചു. ഇരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ചിട്ടി കമ്പനിയുടെ കലക്ഷൻ ഏജന്റിനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പിരിവ് നടത്തി വരുന്ന വാഗമൺ ടൗണിലെ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. രോഗി കടയിൽ വന്ന സമയത്ത് എത്തിയിരുന്നവരോട് നിരീക്ഷണത്തിൽ കഴിയാൻ വാഗമൺ സി.ഐ നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറി, കോൾഡ് സ്റ്റോറേജ് തുടങ്ങിയ സ്ഥാപനങ്ങളാണ് അടച്ചത്.