തൊടുപുഴ: കൊവിഡുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം കുടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തൊടുപുഴ ഡിപോൾ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സഹായഹസ്തം. 1982 ലെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളുടെ കുട്ടായ്മയാണ് ആശുപത്രിയിലെ കൊവിഡ് സെല്ലിലേക്ക് സഹായമെത്തിച്ചത്. ഇവരുടെ നേതൃത്വത്തിൽ ലാപ് ടോപ്പ്, പ്രിന്റർ, മാസ്‌ക്കുകൾ എന്നിവയാണ് എത്തിച്ചു . ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ഷാഹുൽ ഹമീദിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവി. ഉപകരണങ്ങൾ ഏറ്റുവാങ്ങി. ആർ.എം.ഒ. ഡോ. സി.ജെ.പ്രീതി, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ഷിബു ജോർജ്, ട്രഷറർ ബെന്നി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി കെ.ആർ. രഘു, ജെ.എച്ച്.ഐ. പി.ബിജു, ഹെഡ് നഴ്‌സ് ഉഷാകുമാരി, ജെ.പി.എച്ച്.എൻ. മാരായ എൻ.സിന്ധു, ശുഭ എന്നിവർ സംസാരിച്ചു.