തൊടുപുഴ : പൊതുസൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അഭിഭാഷകർ ജാഗ്രതയോടെ മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. കേരളാ ലോയേഴ്‌സ് കോൺഗ്രസ് (എം) സംസ്ഥാന നേതൃത്വയോഗം ഗൂഗിൾ മീറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്ന അഴിമതിയ്ക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ പ്രതികരിക്കാൻ ഏറ്റവും കടമയുള്ളവരാണ് അഭിഭാഷകർ. സംസ്ഥാനങ്ങൾക്കുണ്ടാക്കുന്ന നിയമ നിർമ്മാണങ്ങളെ കുറിച്ചും സംസ്ഥാനത്തെ നിയമവാഴ്ചയെ കുറിച്ചും അഭിപ്രായ സ്വരൂപീകരണം നടത്താൻ അഭിഭാഷകർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. ചെറിയാൻ ചാക്കോ (ചങ്ങനാശ്ശേരി) സംസ്ഥാന കൺവീനറായി അഡ്‌ഹോക് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., അഡ്വ. ജോയി എബ്രാഹം എക്‌സ് എം.പി., അഡ്വ. ഫ്രാൻസിസ് ജോർജ് എക്‌സ് എം.പി., അഡ്വ. തോമസ് ഉണ്ണിയാടൻ എക്‌സ് എം.എൽ.എ., അഡ്വ. ജെയിംസ് കടവൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, അഡ്വ. കെ.സി. വിൻസന്റ്, അഡ്വ. ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.