തൊടുപുഴ: വെള്ളിയാമറ്റം 94 ഭാഗത്ത് താമസിക്കുന്ന ചള്ളിലാംപൊയ്കയിൽ തോമസി (65) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി സംശയിക്കുന്നു. തോമസ് ഭാര്യയും മക്കളുമായി അകന്ന് ഒറ്റക്ക് താമസിക്കുകയായിരുന്നു.രണ്ട് ദിവസം മുമ്പ് പനിയാണന്ന് അയൽവാസികളോടും വാർഡ് മെമ്പറോടും പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന്‌ കാഞ്ഞാർ എസ് ഐ.പി ടി.ബിജോയിയും സംഘവും സ്ഥലത്ത് എത്തി ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.