മുട്ടം: തുടങ്ങനാട് റോഡിൽ നിന്നും ലഭിച്ച 15650 രൂപ ഉടമസ്ഥന് തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ സത്യസന്ധത കാട്ടി. തുടങ്ങനാട് റാണിഗിരി ജങ്ഷനിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയൻ അംഗമായ പി.ജി. അരുൺകുമാറാണ് മാതൃകയായത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് പണം റോഡിൽ കിടന്ന് കിട്ടിയത്. അരുൺകുമാർ പണം മുട്ടം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.തുടങ്ങനാട് സഹകരണ ബാങ്കിലെ ജീവനക്കാരൻ പാമ്പയ്ക്കൽ ബിബിൻ്റെ പണമാണ് നഷ്ടമായത്.ഇന്നലെ അരുൺകുമാറിന്റെയും ബിഎംഎസ് പഞ്ചായത്ത് സെക്രട്ടറി ടി.എം. ബിജുവിന്റെയും സാന്നിധ്യത്തിൽ മുട്ടം എസ്ഐ ഷാജഹാൻ സ്റ്റേഷനിൽ വെച്ച് ബിബിന് പണം കൈമാറി.