തൊടുപുഴ: ഇളംദേശം ഇറുക്കുപാലത്ത് പുകപ്പുര കത്തി നശിച്ചു. ഇഞ്ചക്കാട്ടിൽ ഷമീർ കാസിമിന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പുകപ്പുരയ്ക്കുള്ളിലുണ്ടായിരുന്ന 1500 കിലോയോളം റബർ ഷീറ്റും കത്തി. രണ്ട് പുകപ്പുരയ്ക്കുള്ളിലായി 2500 രൂപയോലെ ഷീറ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരു പുകപ്പുരയാണ് പൂർണമായും കത്തി നശിച്ചത്. ചൂട് കൂടി ഷീറ്റ് ഉരുകി വീണ് തീ പടർന്നതാകാമെന്നാണ് നിഗമനം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊടുപുഴ, മൂലമറ്റം യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്‌