തൊടുപുഴ: ഇടുക്കി രൂപത ബിഷപ്പിനും അഞ്ച് സഹ വൈദികർക്കും ബിഷപ്പ് ഹൗസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയാണ് രോഗബാധ. രാജകുമാരി മുരിക്കുംതൊട്ടിയിലെ വിവാഹത്തിൽ പങ്കെടുത്തവരിൽ നിന്നാണ് ബിഷപ്പ് ഹൗസിലുള്ളവർക്കും കൊവിഡ് പകർന്നതെന്നാണ് നിഗമനം. ബിഷപ്പ് അടക്കമുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.