തൊടുപുഴ: അയ്യൻകാളി ജന്മദിനം പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് പി കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ്. അജി ഉദ്ഘാടനം ചെയ്തു.. എസ്. സി. മോർച്ച ജില്ലാ പ്രസിഡന്റ് സി സി കൃഷ്ണൻ, പ്രസാദ് വണ്ണപ്പുറം, എ. കെ ശാന്ത, കെഎൻ. സഹജൻ, മനു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.