തൊടുപുഴ: ഓണത്തിന് ബോണസ്, ഉത്സവബത്ത, അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്) തൊടുപുഴ യൂണിറ്റിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സഞ്ജു മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എൻ.ആർ. കൃഷ്ണകുമാർ സ്വാഗതവും യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് എസ്. അരവിന്ദ് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഡോമി എബ്രഹാം, ട്രഷറർ പി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.