തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിഡ്നി രോഗികളായവർക്ക് ഓണത്തിന് ഒരു കൈത്താങ്ങായി ഓണക്കിറ്റ് വിതരണം ചെയ്തു. ജില്ലയിലെമ്പാടുമുള്ള എമ്പതോളം പേർക്കാണ് ഓണക്കിറ്റ് വിതരണം നടത്തിയത്. കിഡ്നി പേഷ്യൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ലീലാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആമിന സണ്ണി അദ്ധ്യക്ഷത വഹിച്ചു.