onam
ആൽബ നിർമ്മാണ ചിത്രീകരണത്തിൽ

തൊടുപുഴ: കൊവിഡ്- 19 ഭീഷണിയിൽ ദുരിതത്തിൽ കഴിയുന്ന മലയാളി മനസിലേക്ക് ഓണത്തിന്റെ മധുര ഓർമകൾ പകർന്നു നൽകി തൊടുപുഴ മുട്ടത്തിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ ഓണമാനസം എന്ന സംഗീത ആൽബം ഓൺലൈൻ മാധ്യമങ്ങളിൽ വൈറലാകുന്നു. Dream catchers Kuzhiyanal എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ ഓണസമ്മാനം അവർ മലയാളികളിൽ എത്തിക്കുന്നത്. മുട്ടത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആൽബത്തിൽ ഒരു മുത്തശന്റെ ഓർമകളിലൂടെ പഴയ കാല ഓണത്തിന്റെ മാധുര്യം പകർന്നു നൽകുന്ന ഗാനവും ദൃശ്യങ്ങളും കോർത്തിണക്കിയിട്ടുണ്ട്. രാജീവ് തൊടുപുഴ രചിച്ച ഗാനം സുഭാഷ് ദേവ് കൊല്ലം ഈണംനൽകി ആലപിച്ചിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ ജമിൻ പോൾ,​ നിർമ്മാണം സിജോ കളരിക്കൻ,​ സംവിധാനം വിനോദ് ഡയനീഷ്യ. ക്യാമറമാൻ നിതിൻ ജോസഫ്, സനോജ്, ശ്രീലക്ഷ്മി കമ്പ്യൂട്ടേഴ്സ് മുട്ടം എഡിറ്റിങ്. ചില ഭക്തിഗാനങ്ങളുടെയും സംഗീത ആൽബങ്ങളുടെയും പണിപ്പുരയിലാണ് വളരെ വ്യത്യസ്തമായ ഈ യുവജന കൂട്ടായ്മ.