മൂലമറ്റം: അറക്കുളം അശോകകവലയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്ക്. കാഞ്ഞാർ സ്വദേശി ഷെമീറിനാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ഇടുക്കിയിൽ നിന്ന് കുത്തിറക്കം ഇറങ്ങി വരികയായിരുന്ന ലോറിയും മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ഷെമീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.