തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റ് ക്ലബ് ഇൻസ്റ്റാലേഷനും ഈ വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. ക്ലബ് പ്രസിഡന്റ് ലയൺ നോബി സുദർശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ലയൺ എ.വി. വാമൻകുമാർ ഇൻസ്റ്റാളേഷൻ ഓഫീസർ ആയിരുന്നു. ലയൺ നോബി സുദർശൻ പ്രസിഡന്റായും ലയൺ ഷാജു പി.വി, ലയൺ ജോസ് പോൾ നെടുങ്കല്ലേൽ എന്നിവർ യഥാക്രമം സെക്രട്ടറിയായും ട്രഷററായും ചുമതലയേറ്റു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പത്തു കുടുംബങ്ങൾക്ക് ഓണത്തിനോടനുബന്ധിച്ചുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഇടവെട്ടി പഞ്ചായത്തിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഓട്ടോമാറ്റിക് ഡിസ്‌പെൻസറും സാനിറ്റൈസറും നൽകി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസഫ്, സോൺ ചെയർപേഴ്സൺ ലയൺ മനോജ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ ലയൺ ടി.എം. ബേബി എന്നിവർ പങ്കെടുത്തു.