ചെറുതോണി: ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ ആറാം ദിവസമായ ഇന്ന് കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ സത്യാഗ്രഹമിരിക്കും. പാർട്ടി ഉന്നതാധികാരസമിതിയംഗവും മുൻ എം.എൽ.എയുമായ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.

ഓണനാളിൽ ഉപവാസസമരം

റിലേ സത്യാഗ്രഹത്തിന്റെ ഏഴാം ദിവസമായ ഓണനാളിൽ പാർട്ടി നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ, സിനു വാലുമ്മേൽ എന്നിവർ ഉപവാസസമരം നടത്തും. രാവിലെ 10ന് മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാനജില്ലാ നേതാക്കൾ പ്രസംഗിക്കും.