തൊടുപുഴ: എം.ജി യൂണിവേഴ്സിറ്റി 2019 ൽ നടത്തിയ എം.കോം പരീക്ഷയിൽ 1, 2, 3, 4 റാങ്കുകൾ തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികൾ നേടി. വഴിത്തല വാഴപ്പിള്ളി നെല്ലിച്ചുവട്ടിൽ വർഗീസിന്റെയും തെയ്യാമ്മയുടെയും മകൾ സൂര്യ വർഗീസ് ഒന്നാം റാങ്കും തൊടുപുഴ കാഞ്ഞിരമറ്റം പുതനാകുന്നേൽ ശശിയുടെയും ലീലയുടെയും മകൾ ആര്യ ശശി രണ്ടാം റാങ്കും നേടി. തൊടുപുഴ ഞറുക്കുറ്റി ഇടുക്കിട്ടിയിൽ തോമസിന്റെയും മിനിയുടെയും മകൾ ബിനിത തോമസിനും കോലാനി വെള്ളയാംകുന്നേൽ രാജശേഖരൻ പിള്ളയുടെയും ഷീലയുടെയും മകൾ വി.ആർ. ഹണിമോളിനുമാണ് മൂന്നും നാലും റാങ്കുകൾ.
കൂടാതെ എം.എ ഇക്കണോമിക്സ് പരീക്ഷയിൽ 2, 3, 4 റാങ്കുകളും തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാർത്ഥികൾ നേടി.
രാമപുരം വാരിയാനിയിൽ ബാബുവിന്റെയും പ്രിയയുടെയും മകൾ അഞ്ജലി ബാബു രണ്ടാം റാങ്കും കോതമംഗലം മാതിരപ്പിള്ളി പടിഞ്ഞാറേക്കരപുത്തൻപുരയിൽ മോഹനന്റെയും സുശീലയുടെയും മകൾ സുമി മോഹനൻ മൂന്നാം റാങ്കും കാലാമ്പൂർ മൂവങ്ങനാൽ രഘുവിന്റെയും മിനിയുടെയും മകൾ ഹരിത രഘു നാലാം റാങ്കും നേടി. ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അദ്ധ്യാപകരെയും കോളേജ് സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോർജ്ജ്, സെക്രട്ടറി സ്റ്റീഫൻ പച്ചിക്കര, പ്രിൻസിപ്പൽ പ്രൊഫ. ജോർജ്ജ് ജെയിംസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എം.എം. എബ്രഹാം, ബോർഡ് മെമ്പർ കെ.എം. രാജു എന്നിവർ അനുമോദിച്ചു.