സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ നടന്ന ഓണാഘോഷം

സ്വരാജ്: സയൺ പബ്ളിക് സ്‌കൂളിൽ ഓൺലൈൻ ഓണാഘോഷം നടത്തി. സൂക്ഷിച്ചോണം എന്ന ആശയം മുൻനിറുത്തി കുട്ടികൾ കുടുംബാംഗങ്ങളോടൊപ്പം പൂക്കളമിട്ടും മാവേലിയായും മങ്കയായും ഓണപ്പാട്ടുകൾ പാടിയും തിരുവാതിര ചുവടുകൾ വച്ചും വരകളിലൂടെയും ഓണ സന്ദേശങ്ങളിലൂടെയും ഓണാഘോഷം ഗംഭീരമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ കേരളത്തനിമയുടെ വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിലെത്തുകയും പൂക്കളമിടുകയും ചെയ്തു. മാവേലി, മലയാളി മങ്ക, മറ്റ് പ്രച്ഛന്ന വേഷങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സ്‌കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ ഓണസന്ദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് ജോസഫ്, അദ്ധ്യാപകരായ മിനി എം.പി, ഷൈനി മാത്യു, മിനി ടി.എച്ച്, ഷീനാ ബാബു, അർച്ചന രാജേഷ് എന്നിവർ നേതൃത്വം നൽകി.