ഓൾട്ടോ കാറിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായ പ്രജീഷും ടിൻസണും എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പം.

ചെറുതോണി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സ്‌ക്വാഡ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഉപ്പുതോട് ആന്റോപുരം ഹൈവേ കവലയിൽ കാറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. തോപ്രാംകുടി വാണിയപ്പിള്ളിൽ ടിൻസൻ (31) തോപ്രാംകുടി മൈലയ്ക്കൽ പ്രജീഷിനെ അറസ്റ്റ് ചെയ്ത് കാർ കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പ്രജീഷ് ദീർഘനാളായി ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. സി.ഐ സുരേഷ് കുമാർ, പി.ഒ. സജിമോൻ പ്രിവന്റീവ് ഓഫീസർ വിശ്വനാഥൻ, സിജു, വിനോദ് സിവിൽ എക്‌സൈസ് ഓഫീസമാരായ അനൂപ്, സിജുമോൻ, ജലീൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.